മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിനെ അറസ്റ്റു ചെയ്യുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍; സംഘാടകരുടെ പങ്കും അന്വേഷിക്കും
പി സി ജോര്‍ജ്ജ് കുറ്റം ചെയ്തുവെന്ന് തെളിഞ്ഞിട്ടുണ്ട്.ജോര്‍ജ്ജിന്റെ അറസ്റ്റ് ഉറപ്പാണ്.കേസില്‍ ഗൂഢാലോചനയും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
കൊച്ചി: പാലാരിവട്ടം വെണ്ണലയില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പി സി ജോര്‍ജ്ജിനെ അറസ്റ്റു ചെയ്യുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പി സി ജോര്‍ജ്ജ് കുറ്റം ചെയ്തുവെന്ന് തെളിഞ്ഞിട്ടുണ്ട്.പി സി ജോര്‍ജ്ജിനെ പ്രസംഗിക്കാന്‍ വിളിച്ച സംഘാടകരുടെ പങ്കും അന്വേഷിക്കുകയാണ്.ആരാണ് പി സി ജോര്‍ജ്ജിനെ വിളിച്ചത്. എന്തുകൊണ്ടാണ് വിളിച്ചത്.തിരുവനന്തപുരത്ത് പ്രസംഗത്തില്‍ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അതിന് പിന്നാലെ വീണ്ടും വിളിച്ചത് എന്തിനാണ്.പി സി ജോര്‍ജ്ജ് ഇങ്ങനെ സംസാരിക്കുമെന്നറിഞ്ഞിട്ടും എന്തിനാണ് വിളിച്ചത് ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.പി സി ജോര്‍ജ്ജിന്റെ അറസ്റ്റ് ഉറപ്പാണ്. കേസില്‍ ഗൂഢാലോചനയും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
വെണ്ണലയിലെ ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പാലാരിവട്ടം പോലിസാണ് പി സി ജോര്‍ജ്ജിനെതിരെ ഏതാനും ദിവസം മുമ്പ് കേസെടുത്തത്.തുടര്‍ന്ന് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജോര്‍ജ് കോടതിയെ സമീപിച്ചിരുന്നു.അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ജോര്‍ജ്ജ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഹരജി പരിഗണിച്ച കോടതി ജോര്‍ജ്ജിന്റെ അറസ്റ്റു തടഞ്ഞിരുന്നില്ല. കേസ് വീണ്ടും 16 ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.