എറണാകുളം സെന്‍ട്രല്‍ സി ഐ നവാസ് നാടുവിട്ടു പോകാനുണ്ടായ സാഹചര്യം അന്വേഷിക്കും: കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ

കൊച്ചിയില്‍ എത്തിയതിനു ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി കുടുബത്തിന് കൈമാറുമെന്നും വിജയ് സാഖറെ പറഞ്ഞു.എന്തുകൊണ്ടാണ് നാടുവിട്ടു പോയതെന്ന് ഇവിടെ എത്തിക്കഴിയുമ്പോള്‍ നാവാസ് പറയും. അതിനു ശേഷം ഇത് സംബന്ധിച്ച് അന്വേഷണം നടത്തും.എന്തുകൊണ്ടു പോയി,എന്താണ് കാരണം എന്നത് സംബന്ധിച്ച് ഉറപ്പായും അന്വേഷണം ഉണ്ടാകുമെന്നും വിജയ് സാഖറെ പറഞ്ഞു.മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാഗ്വാദം ഉണ്ടായെന്നത് സംബന്ധിച്ചും അന്വേഷണം നടത്തും ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്

Update: 2019-06-15 06:30 GMT

കൊച്ചി: എറണാകുളം സെന്‍ട്രല്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സെപ്കടര്‍ നവാസ് നാടുവിട്ടു പോകാനുണ്ടായ സാഹചര്യം സംബന്ധിച്ച് നവാസിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞത് വലിയ ആശ്വാസവും സന്തോഷവും നല്‍കുന്നതാണ്. തമിഴ്‌നാട്ടില്‍ നിന്നും നവാസിനെയുമായി പോലിസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തും. കൊച്ചിയില്‍ എത്തിയതിനു ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി കുടുബത്തിന് കൈമാറുമെന്നും വിജയ് സാഖറെ പറഞ്ഞു.എന്തുകൊണ്ടാണ് നാടുവിട്ടു പോയതെന്ന് ഇവിടെ എത്തിക്കഴിയുമ്പോള്‍ നാവാസ് പറയും. അതിനു ശേഷം ഇത് സംബന്ധിച്ച് അന്വേഷണം നടത്തും.എന്തുകൊണ്ടു പോയി,എന്താണ് കാരണം എന്നത് സംബന്ധിച്ച് ഉറപ്പായും അന്വേഷണം ഉണ്ടാകുമെന്നും വിജയ് സാഖറെ പറഞ്ഞു.

മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാഗ്വാദം ഉണ്ടായെന്നത് സംബന്ധിച്ചും അന്വേഷണം നടത്തും ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.നാവാസ് എത്തിക്കഴിയുമ്പോള്‍ ഇതിലെല്ലാം അന്വേഷണം നടക്കും. പ്രാഥമിക അന്വേഷണത്തില്‍ തങ്ങള്‍ക്ക് കുറച്ചു കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്.നാവാസിന്റെ ഭാഗം കൂടി വ്യക്തമാകണം അതിനു ശേഷം ബാക്കി കാര്യങ്ങള്‍ ചെയ്യും.അറിയിക്കാതെ പോയത് സംബന്ധിച്ച് നവാസിനെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് അതൊക്കെ പിന്നീടു വരുന്ന കാര്യമാണെന്നായിരുന്നു വിജയ് സാഖറെയുടെ മറുപടി. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുക്കുകയെന്നതല്ല കാര്യം. അദ്ദേഹത്തെ കാണാതായത് പോലിസ് സേനയക്ക് വലിയ പ്രയാസമായിരുന്നു.അദ്ദേഹത്തെ കിട്ടിയത് വലിയ ആശ്വാസമാണെന്നും വിജയ് സാഖറെ പറഞ്ഞു.എസിപിയും നവാസും തമ്മില്‍ ജോലിയുടെ ഭാഗമായുള്ള ബന്ധത്തില്‍ പ്രശ്‌നമുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു 

Tags:    

Similar News