കൊച്ചി എന്‍ഐഎ റെയ്ഡ്: പിടിയിലായവരെ ഇന്ന് ഡല്‍ഹിയിലെത്തിക്കും

പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുക.

Update: 2020-09-20 02:22 GMT

കൊച്ചി: ഇന്നലെ കൊച്ചിയില്‍ റെയ്ഡ് നടത്തി എന്‍ഐഎ കസ്റ്റഡിയിലെടുത്ത മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ന് ഡല്‍ഹിയിലെത്തിക്കും.ഇവര്‍ക്ക് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ അവകാശവാദം.

പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുക. ഇന്നലെ വൈകീട്ടോടെ പ്രതികളെ കൊണ്ടുപോവാന്‍എന്‍ഐഎയ്ക്ക് അനുമതി ലഭിച്ചിരുന്നു.

ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ തുടര്‍ അന്വേഷണം ഡല്‍ഹിയിലാവും നടക്കുക. അതേസമയം ഇന്നലെ കൊച്ചിയില്‍ പിടിയിലായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി അന്വേഷണം എന്‍ഐഎ കൊച്ചി യൂനിറ്റ് അന്വേഷണം തുടരുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.



Tags:    

Similar News