ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ച് അമ്മയും മകനും; 'അമ്മ ബോധരഹിതയായി, മകന്‍ മരിച്ചു'

ആയൂര്‍: കൊല്ലം ആയൂരില്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് ശേഷം മകന്‍ തൂങ്ങിമരിച്ചു. ബോധരഹിതയായ അമ്മ മരിച്ചെന്ന് കരുതിയാണ് മകന്‍ തൂങ്ങിമരിച്ചത്. ഇളമാട് സ്വദേശി രഞ്ജിത് (35) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് അമ്മയും മകനും ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി അമ്മയ്ക്ക് അമിത അളവില്‍ ഗുളികകള്‍ നല്‍കിയ ശേഷം ഷാള്‍ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതിയ രഞ്ജിത് തൂങ്ങി മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബില്‍ അടയ്ക്കാനുള്ള കാര്യം പറയാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് ശനിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്നും ഞരക്കം കേട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിയുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് മകനോട് പറഞ്ഞതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാത പോലിസിന് മൊഴി നല്‍കി. പോലിസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണ്.