കോഴിക്കോട്ടെ പക്ഷിപ്പനി; സാംപിള്‍ പരിശോധനാ ഫലം ഇന്ന്
രാവിലെയോടെ സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് സ്ഥിരീകരിക്കാനാകുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ കോഴികള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഫാമില്‍നിന്നയച്ച സാംപിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രാവിലെയോടെ സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് സ്ഥിരീകരിക്കാനാകുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഭോപ്പാലിലെ ലാബിലാണ് സാംപിള്‍ പരിശോധിക്കുന്നത്. കേരളത്തില്‍ രണ്ട് സാംപിള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും ഒരെണ്ണം നെഗറ്റീവുമാണ്. മുന്‍കരുതല്‍ നടപടിയായി ഫാമിന്റെ പത്ത് കിലോമീറ്റര്‍ പരിസരം ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാളങ്ങാലിയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികള്‍ കൂട്ടത്തോടെ ചത്തത്.
പക്ഷിപ്പനി സ്ഥിരീകരിക്കുകയാണെങ്കില്‍ കോഴികളെകൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വരും.