തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാവും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് മെയ് മാസത്തെ ശമ്പളം ലഭിച്ചത്. 32 കോടി കൂടി ഉണ്ടെങ്കിലേ ബാക്കി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയൂ. ഇതിന് സര്‍ക്കാര്‍ സഹായമല്ലാതെ മറ്റ് വഴിയില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
ശമ്പള കാര്യത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ജൂണ്‍ 20 ന് സിഐടിയു ചീഫ് ഓഫീസ് വളഞ്ഞ് സമരം ചെയ്യും. ടിഡിഎഫും ബിഎംഎസും പണിമുടക്കിലേക്ക് പോകുന്നെന്ന് അറിയച്ചിട്ടുണ്ട്. ഈ മാസം 27 ന് യൂണിയനുകളുടെ യോഗവും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ശാശ്വത പരിഹാരത്തിന് ശ്രമിക്കാമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.