ഏക സിവില്‍ കോഡ്; അഭിപ്രായം അറിയിക്കാനുള്ള സമയം നിയമ കമ്മീഷന്‍ ജൂലൈ 28 വരെ നീട്ടി

Update: 2023-07-15 03:06 GMT

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് വിഷയത്തില്‍ അഭിപ്രായം അറിയിക്കാനുള്ള തിയ്യതി നിയമ കമ്മീഷന്‍ ജൂലൈ 28 വരെ നീട്ടി. നേരത്തേ നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍, വിഷയത്തില്‍ പൗരന്‍മാര്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി വളരെ കുറവാണെന്ന് കാണിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് തിയ്യതി നീട്ടിയത്. ഈ മാസം 28 വരെ പൊതുജനങ്ങള്‍ക്കും അംഗീകൃത സംഘടനകള്‍ക്കും ഏക സിവില്‍ കോഡ് വിഷയത്തില്‍ അഭിപ്രായം അറിയിക്കാമെന്ന് നിയമ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിനകം ഒണ്‍ലൈന്‍ വഴി അമ്പത് ലക്ഷത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News