ഇസ്രായേലിന് വേണ്ടി ചാരവൃത്തി: ഒരാള്‍ അറസ്റ്റിലായതായി ലബനാന്‍
കഴിഞ്ഞ മാസം 30നാണ് ഇയാളെ വെസ്റ്റ് ബെക്കയില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
ബെയ്‌റൂത്ത്: ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിനായി ചാരപ്പണി നടത്തിയതിന് കിഴക്ക് പടിഞ്ഞാറന്‍ ലബനാനിലെ ബെക്കയില്‍ തങ്ങളുടെ പൗരനെ അറസ്റ്റ് ചെയ്തതായി ലബനാനിലെ ആഭ്യന്തര സുരക്ഷാ സേന ഡയറക്ടറേറ്റ് അറിയിച്ചു. 'ഇസ്രായേല്‍ ശത്രുവുമായി ബന്ധമുള്ള ചാര ശൃംഖലകള്‍ക്കെതിരായ തങ്ങളുടെ വേട്ടയുടെ ഭാഗമായി, ഈ ശത്രുവുമായി ബന്ധപ്പെടുന്ന ഒരാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര സുരക്ഷാ സേന ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മാസം 30നാണ് ഇയാളെ വെസ്റ്റ് ബെക്കയില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
2019ല്‍ ഇസ്രയേല്‍ സുരക്ഷാ സര്‍വ്വീസുമായി ബന്ധപ്പെട്ടതായി അദ്ദേഹം സമ്മതിച്ചു.'അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഒരു അജ്ഞാത വ്യക്തി തന്റെ ഇമെയിലിന് മറുപടി നല്‍കി, പണത്തിന് പകരമായി വിവരങ്ങള്‍ ശേഖരിക്കുന്നതിനും നിരവധി ദൗത്യങ്ങള്‍ നടത്തുന്നതിനും ചുമതലപ്പെടുത്തി. കൂടാതെ, ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് പരിശീലനം നേടുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ചാരന്‍ സമ്മതിച്ചു.
ഇസ്രായേല്‍ സൈന്യവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായും അവര്‍ക്കായി സൈന്യത്തിന്റെ വെബ്‌സൈറ്റിലേക്ക് ഒരു ഇമെയില്‍ അയച്ചതായും ചാരന്‍ വ്യക്തമാക്കി.