ബൈറൂത്ത്: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവച്ചു. പ്രസിഡന്റ് മൈക്കിള്‍ ഔനുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഹരീരിയുടെ രാജിപ്രഖ്യാപനം. കഴിഞ്ഞ ഒക്‌ടോബറില്‍ ചുമതലയേറ്റെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതാണ് രാജിയില്‍ കലാശിച്ചത്. ലബനാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ രാഷ്ട്രീയ അസ്ഥിരതയിലേക്കു കൂടി വീഴുകയാണെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ചുമതലയേറ്റത് മുതല്‍ മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഅദ് ഹരീരിയും പ്രസിഡന്റ് മൈക്കിള്‍ ഔനും തമ്മില്‍ ഭിന്നത നിലനില്‍ക്കുകയാണ്. 2019 ഒക്‌ടോബറിലും ഹരീരി പ്രധാനമന്ത്രിപദം രാജിവച്ചെങ്കിലും ഒരുവര്‍ഷത്തിനു ശേഷം വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.
Lebanon's PM designate Saad Hariri says won't form govt