ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

Update: 2022-05-09 12:52 GMT

റാഞ്ചി: ജാര്‍ഖണ്ഡിലെ ലൊഹാര്‍ദഗ ജില്ലയില്‍ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. കുറു പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഛതക്പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റായ രത്തന്‍ മഹാതോ ആണ് കൊല്ലപ്പെട്ടത്.

മഹാതോയെ ഉടന്‍തന്നെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നുവെന്ന് പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അനില്‍കുമാര്‍ പറഞ്ഞു. ഭൂമിതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.

Tags:    

Similar News