നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചിരിക്കുന്നത്
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ജയിച്ച് ഏക്‌നാഥ് ഷിന്‍ഡെ.നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചിരിക്കുന്നത്.കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം ലഭിച്ചു.അതേസമയം ഉദ്ധവ ്എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന് 99 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
40 ശിവസേന എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെക്കൊപ്പം ചേര്‍ന്നു. 99 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിലും 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു.പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് സഭാ നടപടികള്‍ നിയന്ത്രിച്ചത്.