സഹോദരങ്ങളായ നാല് കുട്ടികളെ വെട്ടിക്കൊന്ന സംഭവം; കൊലയ്ക്ക് മുന്‍പ് ബലാത്സംഗവും നടന്നതായി പോലിസ്

ഈ മാസം 16ന് ജല്‍ഗാവിലാണ് കൂട്ടകൊല അരങ്ങേറിയത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസില്‍ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് പോലിസ് അറിയിച്ചു.

Update: 2020-10-19 13:26 GMT

മുംബൈ: മഹാരാഷ്ട്രയില്‍ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബലാല്‍സംഗക്കുറ്റം ചുമത്തി പോലിസ്. ഈ മാസം 16ന് ജല്‍ഗാവിലാണ് കൂട്ടകൊല അരങ്ങേറിയത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസില്‍ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് പോലിസ് അറിയിച്ചു.

അതേസമയം, കൊലപാതകം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. 13ഉം ആറും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും 11ഉം എട്ടും വയസ്സുള്ള രണ്ടു ആണ്‍കുട്ടികളുമാണ് കൂട്ടക്കൊലയ്ക്ക് ഇരയായത്. ഒക്ടോബര്‍ 15ന് രാത്രിയോടെ കൊലപാതകം നടന്നതായാണ് പോലിസ് നിഗമനം. കുട്ടികളെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച കോടാലിയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.സംഭവ ദിവസം കുട്ടികളുടെ മാതാപിതാക്കള്‍ മൂത്ത മകനെയും കൂട്ടി ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ക്രൂരകൃത്യം അരങ്ങേറഇയത്.

സംഭവത്തില്‍ കുറ്റവാളികളെ പിടികൂടാത്തതില്‍ പോലിസിനെതിരെ ജനരോഷം ശക്തമാവുകയാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമായിരുന്നു ഐജിയുടെ പ്രതികരണം.

Tags:    

Similar News