90 വടിവാളുകളുമായി നാലംഗ സംഘം മഹാരാഷ്ട്രയില്‍ പിടിയില്‍; മാരകായുധങ്ങള്‍ എത്തിച്ചത് രാജസ്ഥാനില്‍നിന്ന്

മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലേക്ക് കടത്തുകയായിരുന്ന വാളുകളും കഠാരയുമുള്‍പ്പെടെ 90 മാരകായുധങ്ങളാണ് പിടിച്ചെടുത്തതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Update: 2022-04-29 01:26 GMT

മുംബൈ: വാഹനപരിശോധനയ്ക്കിടെ ധൂലെ പോലിസ് സ്‌കോര്‍പിയോയില്‍ കടത്തുകയായിരുന്ന മാരകായുധങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലേക്ക് കടത്തുകയായിരുന്ന വാളുകളും കഠാരയുമുള്‍പ്പെടെ 90 മാരകായുധങ്ങളാണ് പിടിച്ചെടുത്തതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുംബൈ-ആഗ്ര ഹൈവേയില്‍ ഒരു കാറില്‍ നിന്നാണ് പോലിസ് ആയുധങ്ങള്‍ കണ്ടെടുത്തത്. സ്‌കോര്‍പിയോ കാറില്‍ കടത്തിയ 90 മൂര്‍ച്ചയുള്ള ആയുധങ്ങളാണ് പോലിസ് പിടിച്ചെടുത്തത്. ആയുധങ്ങളില്‍ 89 വാളുകളും ഒരു കഠാരയും ഉള്‍പ്പെടുന്നു. രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നിന്ന് ആയുധങ്ങളുമായി വരികയായിരുന്ന വാഹനം പോലീസ് തടഞ്ഞു പരിശോധിക്കുകയായിരുന്നു. ആയുധം പിടിച്ചെടുത്തത് സ്ഥിരീകരിച്ച പോലിസ് സൂപ്രണ്ട് പ്രവീണ്‍ കുമാര്‍ പാട്ടീല്‍, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് വ്യക്തമാക്കി.


മഹാരാഷ്ട്രയിലെ ജല്‍നയിലേക്ക് കൊണ്ടുവരുകയായിരുന്ന ആയുധങ്ങളാണ് പോലിസ് പിടിച്ചെടുത്തത്. ഹനുമാന്‍ നാമജപം, മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് വന്‍തോതില്‍ വടിവാളുകള്‍ പിടികൂടുന്നത്. 



Tags:    

Similar News