മഹാരാഷ്ട്രയില്‍ ഈ വര്‍ഷം 823 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നെന്ന് റിപോര്‍ട്ട്

മുംബൈ: മഹാരാഷ്ട്രയില്‍ ഈ വര്‍ഷം മാത്രം 823 വര്‍ഗീയ സ്വഭാവമുള്ള സംഘര്‍ഷങ്ങള്‍ നടന്നെന്ന് റിപോര്‍ട്ട്. നന്ദര്‍ബാര്‍, പൂനെ, രത്‌നഗിരി, സാങഌ, ബീഡ്, സതാറ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. ജനുവരിയില്‍ 156 കേസുകളും ഫെബ്രുവരിയില്‍ 99 കേസുകളും മാര്‍ച്ച് പകുതി വരെ 78 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 102 എണ്ണം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതാണ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ നീക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്‍ ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 2024ല്‍ സംസ്ഥാനത്ത് വര്‍ഗീയ സ്വഭാവമുള്ള 4,836 സംഘര്‍ഷങ്ങള്‍ നടന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.