ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ഭൂരിപക്ഷം ഐക്യപ്പെടണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

2025ല്‍ ചാതുര്‍വര്‍ണ്യ രാഷ്ട്രപ്രഖ്യാപനത്തിന് കാത്തിരിക്കുന്ന ആര്‍എസ്എസ്സിന്റെ പ്രഖ്യാപിത നടപടികളാണ് രാജ്യത്ത് അരങ്ങേറുന്നത്.

Update: 2021-12-29 18:00 GMT

ക്രൈസ്തവ സമൂഹത്തിനെതിരേ വര്‍ധിച്ചുവരുന്ന സംഘപരിവാര ആക്രമണത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ�

കോട്ടയം: രാജ്യത്തെ ജനതയെയൊന്നാകെ അക്രമത്തിലൂടെയും കലാപത്തിലൂടെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭീകരതയെ പ്രതിരോധിക്കാന്‍ ഭൂരിപക്ഷം ഐക്യപ്പെടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ക്രൈസ്തവ സമൂഹത്തിനെതിരേ വര്‍ധിച്ചുവരുന്ന സംഘപരിവാര ആക്രമണത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും ദലിതര്‍ക്കും എതിരായ അക്രമങ്ങള്‍ യാദൃശ്ചികമോ ഒറ്റപ്പെട്ടതോ അല്ല. 2025ല്‍ ചാതുര്‍വര്‍ണ്യ രാഷ്ട്രപ്രഖ്യാപനത്തിന് കാത്തിരിക്കുന്ന ആര്‍എസ്എസ്സിന്റെ പ്രഖ്യാപിത നടപടികളാണ് രാജ്യത്ത് അരങ്ങേറുന്നത്. ഹരിദ്വാറിലുള്‍പ്പെടെ നടക്കുന്ന വംശഹത്യാ പ്രഖ്യാപനങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. ബീഫിന്റെ പേരില്‍ മുസ്ലിംകള്‍ക്കെതിരേ കലാപങ്ങള്‍ അഴിച്ചുവിട്ട ആര്‍എസ്എസ് മതപരിവര്‍ത്തനം ആരോപിച്ചാണ് ക്രൈസ്തവര്‍ക്കെതിരേ കൊലവിളിയും അക്രമങ്ങളും നടത്തുന്നത്.

ഏക മതാധിഷ്ടിത രാഷ്ട്രനിര്‍മാണത്തിനു വേണ്ടി വംശഹത്യകള്‍ ദിനചര്യയാക്കിയ ആര്‍എസ്എസ് ഫാഷിസത്തിനെതിരേ രാജ്യത്തെ ഭൂരിപക്ഷ ജനത ഐക്യത്തോടെ ജനാധിപത്യ പോരാട്ടത്തിന് തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍ സംസാരിച്ചു.

പ്രതിഷേധ സംഗമത്തിനു മുന്നോടിയായി മനോരമ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി നഗരം ചുറ്റി തിരുനക്കര പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനത്ത് സമാപിച്ചു. പ്രകടനത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്, ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍, ജില്ലാ സെക്രട്ടറിമാരായ പി എ മുഹമ്മദ് സാലി, നിസാം ഇത്തിപ്പുഴ, ട്രഷറര്‍ കെ എസ് ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിബു കദളിപ്പറമ്പില്‍, പ്രമോദ്, സബീര്‍ കുരുവിനാല്‍, മണ്ഡലം പ്രസിഡന്റുമാരായ പി എ അഫ്‌സല്‍, സി എം നൗഷാദ്, റെജീര്‍ വൈക്കം, അന്‍സാരി പത്തനാട്, അനീഷ് തെങ്ങണ, വി എം സുലൈമാന്‍ മൗലവി നേതൃത്വം നല്‍കി.

Tags:    

Similar News