കര്‍ണാടക: വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ പത്തിന്; പിന്നാലെ സാമ്പത്തിക ബില്ല് പാസാക്കുമെന്ന് യെദ്യൂരപ്പ
തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസ വോട്ട് തേടുമെന്നും പിന്നാലെ സാമ്പത്തിക ബില്ല് പാസാക്കുമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം യെദ്യൂരപ്പ വ്യക്തമാക്കി.
ബെംഗലൂരു: കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ 29ന് വിശ്വാസ വോട്ട് തേടും. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസ വോട്ട് തേടുമെന്നും പിന്നാലെ സാമ്പത്തിക ബില്ല് പാസാക്കുമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം യെദ്യൂരപ്പ വ്യക്തമാക്കി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം തന്നെ കര്‍ണാടകയിലെ ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
നാലാംതവണയാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. സഭയില്‍ ബിജെപിക്ക് നിലവില്‍ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്. 15 വിമത എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യും എന്ന പ്രതീക്ഷയിലാണ് ബിജെപി.
വിമത എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണതിനു പിന്നാലെയാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പതിന്നാലുമാസമായിരുന്നു കുമാരസ്വാമി സര്‍ക്കാരിന്റെ ആയുസ്സ്.