ഡല്‍ഹിയില്‍ മലയാളി വനിതാ ഡോക്ടര്‍മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്
മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ആതിര പി മേനോനെയാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ന്യൂഡല്‍ഹി: മലയാളിയായ യുവ വനിതാ ഡോക്ടറെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ആതിര പി മേനോനെയാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റൂമിനകത്ത് അവബോധാവസ്ഥയിലായിരുന്ന ആതിരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏറണാകുളം സ്വദേശിയാണ് ആതിര. അസ്വഭാവിക മരണത്തിന് പോലിസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.