ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.ഇടുക്കി സ്വദേശി അബില്‍ എബ്രഹാം(29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ്(20) എന്നിവരെയാണ് കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബില്‍ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് ഇരുവരും ഇവിടെ ഒന്നിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. നഴ്സിങ് റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയായ അബില്‍ അവിവാഹിതനാണ്. ഇരുവരും തീകൊളുത്തി മരിച്ചതാണെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊത്തന്നൂര്‍ പോലിസ് കേസെടുത്തു.