ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിക്കാന്‍ ആവശ്യപ്പെട്ട യുവാവിനു നേരെ വെടിയുതിര്‍ത്തു

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ കക്രോലി ഗ്രാമത്തിലാണ് സംഭവം

Update: 2020-04-03 13:48 GMT
ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിക്കാന്‍ ആവശ്യപ്പെട്ട യുവാവിനു നേരെ വെടിയുതിര്‍ത്തു

മുസഫര്‍നഗര്‍: കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിക്കാന്‍ ആവശ്യപ്പെട്ട യുവാവിനു നേരെ വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ കക്രോലി ഗ്രാമത്തിലാണ് സംഭവം. വീടുകളില്‍ കഴിയാനും സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പാലിക്കാനും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 30 വയസ്സുകാരനായ ജാവേദിനെ ഒരുസംഘം വെടിവച്ചത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ പോലിസ് കേസെടുത്തതായി എസ്എച്ച്ഒ വിജയ് ബഹാദൂര്‍ സിങ് പറഞ്ഞു. ജാവേദും സഹോദരന്‍ ദില്‍ഷാദും ഒരുകൂട്ടം ആളുകളോട് അവരുടെ വീടുകളിലേക്ക് പോയി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു.




Tags:    

Similar News