ഫലസ്തീന്‍ അനുകൂല റാലി: മണ്ഡ്‌ല മണ്ടേലക്ക് വിസ നിഷേധിച്ച് ബ്രിട്ടന്‍

ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടത്തിനെതിരേ പോരാടിയ നെല്‍സന്‍ മണ്ടേലയുടെ ചെറുമകനാണ് മണ്ഡ്‌ല മണ്ടേല

Update: 2024-10-11 11:14 GMT

ലണ്ടന്‍: ഫലസ്തീന്‍ അനുകൂല റാലികളില്‍ പങ്കെടുക്കാനിരുന്ന നെല്‍സന്‍ മണ്ടേലയുടെ ചെറുമകന് ബ്രിട്ടന്‍ വിസ നിഷേധിച്ചു. ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ എംപി കൂടിയായ മണ്ഡ്‌ല മണ്ടേലക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വിസ നിഷേധിച്ചത്. ബ്രിട്ടനിലെ ഷെഫീല്‍ഡ്, മാഞ്ചെസ്റ്റര്‍, എഡിന്‍ബര്‍ഗ് തുടങ്ങി എട്ട് സ്ഥലങ്ങളിലെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ അവസാന നിമിഷം വിസ നിഷേധിക്കുകയായിരുന്നു.

'' ബ്രിട്ടനിലെ ജനങ്ങള്‍ക്കൊപ്പം പ്രതിഷേധിക്കുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നു. വര്‍ണ്ണ വിവേചനത്തിനും കോളനിവല്‍ക്കരണത്തിനിും എതിരായ പോരാട്ടത്തെ തടയാനോ നിശബ്ദമാക്കാനോ ആര്‍ക്കും കഴിയില്ല''- മണ്ടേല പറഞ്ഞു. അതേസമയം, അയര്‍ലാന്‍ഡിലെ ഡബ്ലിനില്‍ മണ്ടേല പ്രതിഷേധത്തില്‍ പങ്കെടുക്കും.

ഗസയില്‍ തൂഫാനുല്‍ അഖ്‌സ ആരംഭിച്ചയുടന്‍ അതിനെ മണ്ടേല പിന്തുണച്ചിരുന്നു. സയണിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ ഹമാസിനെ പിന്തുണക്കാനായിരുന്നു ആഹ്വാനം. ഗസയില്‍ സയണിസ്റ്റുകള്‍ നടത്തുന്ന വംശഹത്യക്കെതിരേ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക കേസിന് പോയത് മണ്ടേലയടക്കമുള്ളവരെ നിര്‍ദേശ പ്രകാരമായിരുന്നു.

Tags:    

Similar News