ലൈംഗിക ആരോപണത്തിന് പിന്നാലെ സാമ്പത്തിക ക്രമക്കേടും; കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെ മാറ്റിയേക്കും

നേരത്തെ രാജുവിനെതിരെ ഒരു യുവതി ലൈംഗിക ഉപദ്രവ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് ശേഷം സാമ്പത്തിക കുറ്റകൃത്യ ആരോപണവും വന്നു.

Update: 2024-10-31 03:15 GMT

കൊല്ലം: കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം ഏരിയാ കമ്മിറ്റി യോഗം ഇന്നു ചേരും. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ രാജുവിനെ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തേക്കും.

നേരത്തെ രാജുവിനെതിരെ ഒരു യുവതി ലൈംഗിക ഉപദ്രവ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് ശേഷം സാമ്പത്തിക കുറ്റകൃത്യ ആരോപണവും വന്നു. അതിനാല്‍ ഇനിയും രാജുവിനെ സംരക്ഷിക്കാന്‍ ആവില്ലെന്ന നിലപാടാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍, പാര്‍ട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് കോട്ടയില്‍ രാജുവിന്റെ വാദം. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വേഗം വിവാദം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശവും സിപിഎം സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Similar News