തൃശൂരില്‍ അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍

വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

Update: 2024-10-31 03:38 GMT

തൃശ്ശൂര്‍: ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍. കാട്ടികുളം സ്വദേശി അജയന്റെ ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. രാവിലെ അജയനാണ് മിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളില്‍ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.




Similar News