രക്തസാക്ഷി നിഘണ്ടു: 'സൂര്യപ്രകാശത്തെ മുറംകൊണ്ട് മറയ്ക്കുന്ന നടപടി'; സംഘപരിവാറിനെതിരേ വാരിയന്‍ കുന്നത്തിന്റെ കുടുംബം
ഡിജിറ്റല്‍ പതിപ്പില്‍നിന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ് ല്യാര്‍ എന്നിവരുടെ ചരിത്രം വിവരിക്കുന്ന ഭാഗം പിന്‍വലിച്ച കേന്ദ്ര ചരിത്ര ഗവേഷണ മന്ത്രാലയത്തിന്റെ നടപടി ഭിരുത്വവും ചരിത്രത്തോടുള്ള അനാദരവുമാണ്
മലപ്പുറം: 'ഡിക് ഷ്ണറി ഓഫ് മാര്‍ട്ടഴേയ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍' എന്ന പുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍നിന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ് ല്യാര്‍ എന്നിവരുടെ ചരിത്രം വിവരിക്കുന്ന ഭാഗം പിന്‍വലിച്ച കേന്ദ്ര ചരിത്ര ഗവേഷണ മന്ത്രാലയത്തിന്റെ നടപടി ഭിരുത്വവും ചരിത്രത്തോടുള്ള അനാദരവുമാണെന്ന് വാരിയന്‍ കുന്നത്തിന്റെ കുടുംബം. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക-ചരിത്ര ഗവേഷണ മന്ത്രാലയത്തിനു കീഴില്‍ രാജ്യത്തെമ്പാടുമുള്ള സ്വതന്ത്ര്യ സമര പോരാട്ടങ്ങളെയും സമര നായകരെയും കുറിച്ചുള്ള ബൃഹത്തായ ചരിത്രരേഖ എന്ന നിലയ്ക്കാണ് 2019 പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രസ്തുത പുസ്തകത്തിന്റെ അഞ്ചാംഭാഗത്തിലാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ് ല്യാര്‍ എന്നിവരെ കുറിച്ചുള്ള വിവരണമുള്ളത്. പ്രമുഖരുടെ ചരിത്ര കൃതികളിലെല്ലാം ഖിലാഫത്ത് സമരത്തെയും നേതാക്കളെയും സ്വാതന്ത്ര്യ സമര പോരാട്ടമായി വിവരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ സംഘപരിവാര്‍ ഉണ്ടാക്കുന്ന ഇത്തരം വര്‍ഗീയ നീക്കങ്ങള്‍ സൂര്യപ്രകാശത്തെ പാഴ്മുറം കൊണ്ട് തടഞ്ഞുവയ്ക്കുന്ന ഏര്‍പ്പാട് മാത്രമായി പരിണമിക്കും.
മലബാര്‍ സമരത്തെ വര്‍ഗീയ പോരാട്ടമാക്കി ചുരുട്ടിക്കെട്ടാന്‍ സംഘപരിവാര്‍ എത്ര ശ്രമിച്ചാലും സത്യസന്ധവും വസ്തുതപരവുമായ അന്വേഷണവും പഠനവും നിലനില്‍ക്കുന്നിടത്തോളം അവയൊന്നും വിജയിക്കില്ലെന്നും വാരിയന്‍ കുന്നത്തിന്റെ കുടുംബമായ ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം പ്രസ്താവിച്ചു. നദീര്‍ മൗലവി കോട്ടയം, ജാഫര്‍ ഈരാറ്റുപേട്ട, സി പി ഇബ്രാഹീം വള്ളുവങ്ങാട്, സി പി ചെറീത് ഹാജി, സി പി കുട്ടിമോന്‍, സി പി ഇസ്മായില്‍, സി പി അബ്ദുല്‍ വഹാബ്, സി പി കുഞ്ഞിമുഹമ്മദ്, സി പി ബഷീര്‍, സി പി അന്‍വര്‍ സാദത്ത്, സി പി ഇബ്രാഹീം, സി പി മുഹമ്മദലി, സി പി റഷീദ് സംസാരിച്ചു.
Martyr's Dictionary: Family of Varian Kunnath against Sangh Parivar