ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വന്‍ തീപ്പിടിത്തം

ദേശീയ അസംബ്ലി കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കാണ് തീപ്പിടിച്ചത്. തീപ്പിടുത്തത്തിനൊപ്പം വലിയ പുകയുയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Update: 2022-01-02 11:56 GMT

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വന്‍ തീപ്പിടിത്തം. ദേശീയ അസംബ്ലി കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കാണ് തീപ്പിടിച്ചത്. തീപ്പിടുത്തത്തിനൊപ്പം വലിയ പുകയുയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നും കെട്ടിടത്തിന്റെ ഭിത്തികളില്‍ വിള്ളലുണ്ടായിട്ടുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേപ് ടൗണിലെ പാര്‍ലമെന്റെ് ഭവനങ്ങള്‍ മൂന്നു വിഭാഗങ്ങളായാണ് നിലകൊള്ളുന്നത്. 1920 ലും 1980 ലുമായാണ് രണ്ട് ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കേപ്ടൗണിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നത് ഇതാദ്യമായൊന്നുമല്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഫ്രിക്കന്‍ ആര്‍ക്കൈവുകളുടെ അതുല്യമായ ശേഖരം ഉള്‍ക്കൊള്ളുന്ന കേപ്ടൗണ്‍ സര്‍വകലാശാലയിലെ ലൈബ്രറി കെട്ടിടത്തിനും തീപിടിച്ചിരുന്നു.

Tags:    

Similar News