മെഡിക്കൽ കോളജിലെ ഡിവൈഎഫ്ഐ ആക്രമണം; ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയിൽ
പരാതിക്കാരന് പ്രതികളോടുള്ള ശത്രുതയാണ് കേസിൽ പെടുത്താൻ കാരണം. കേസിൽ പോലിസിന് ഗൂഢമായ ഉദ്ദേശ്യമുണ്ട്. പ്രതികൾക്കെതിരേ തെളിവുകൾ കണ്ടെത്താൻ പോലിസിന് സാധിച്ചിട്ടില്ലെന്നും പ്രതികൾ ആരോപിക്കുന്നു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷയുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഏതാണ്ട് പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ ആവശ്യം.
പരാതിക്കാരന് പ്രതികളോടുള്ള ശത്രുതയാണ് കേസിൽ പെടുത്താൻ കാരണം. കേസിൽ പോലിസിന് ഗൂഢമായ ഉദ്ദേശ്യമുണ്ട്. പ്രതികൾക്കെതിരേ തെളിവുകൾ കണ്ടെത്താൻ പോലിസിന് സാധിച്ചിട്ടില്ലെന്നും പ്രതികൾ ആരോപിക്കുന്നു. ഡിവൈഎഫ്ഐ നേതാവ് അരുൺ അടക്കം 5 പ്രതികൾ ആണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്.