മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌ക്കരണം

ശമ്പള കുടിശ്ശികയും അലവന്‍സും അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയ ഉറപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതില്‍ പ്രതിഷേധിച്ചാണ് സമരം.

Update: 2021-03-02 09:25 GMT
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌ക്കരണം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയ ഉറപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതില്‍ പ്രതിഷേധിച്ചാണ് സമരം. നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കും. പേ വാര്‍ഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കും. നോണ്‍ കൊവിഡ് യോഗങ്ങളും ബഹിഷ്‌കരിക്കും. നാളെ മുതല് എല്ലാ ദിവസവും കരിദിനം ആചരിക്കും.

പത്താം തീയതി സെക്രട്ടേറിയറ്റിനു മുന്നില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. തുടര്‍ന്നും തീരുമാനം ആയില്ലെങ്കില്‍ മാര്‍ച്ച് 17ന് 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കാനാണ് ഡോക്ടേഴ്‌സിന്റെതീരുമാനം

Tags:    

Similar News