മലപ്പുറത്തും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രകടനം; പോലിസ് വിരട്ടിയോടിച്ചു(വീഡിയോ)
നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് കേസ് എടുത്തിട്ടുണ്ട്. തൊഴിലാളികളെ തെരുവിലറങ്ങാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
മലപ്പുറം: പായിപ്പാട് മോഡല്‍ പ്രകടനവുമായി മലപ്പുറം ചട്ടിപറമ്പിലും ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി. പോലിസ് ലാത്തിവീശി വിരട്ടിയോടിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് ചട്ടിപറമ്പ് അങ്ങാടിയില്‍ അഥിതി തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്. അമ്പതോളം പേരായിരുന്നു പ്രകടനത്തിലുണ്ടായിരുന്നത്.
നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. മുഖ്യമന്ത്രിക്കെതിരേയും പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പ്രകടനക്കാരെ ലാത്തിവീശി ഓടിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് കേസ് എടുത്തിട്ടുണ്ട്. തൊഴിലാളികളെ തെരുവിലറങ്ങാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. നിരവധി ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്ള ചട്ടിപറമ്പില്‍ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രകടനക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.