ലൈവിനിടെ തീവ്രവാദികളുടെ സര്‍വകലാശാലയെന്ന്; റിപബ്ലിക് ടിവി റിപോര്‍ട്ടറെ അടിച്ചോടിച്ച് വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ റിപോര്‍ട്ടിങിനെത്തിയ റിപബ്ലിക് ടിവി ചാനല്‍ റിപോര്‍ട്ടറെ സര്‍വകലാശാലയില്‍ നിന്ന് അടിച്ചോടിച്ച് വിദ്യാര്‍ഥി രോഷം. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ധീന്‍ ഉവൈസി പങ്കെടുക്കുന്ന പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റിപബ്ലിക്ക് ടിവി പ്രതിനിധികളായ നളിനി ശര്‍മയും സുമൈറ ഖാനും. ലൈവ് പ്രോഗ്രാമിനിടെ തങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് തീവ്രവാദികളുടെ സര്‍വകലാശാലയിലാണെന്നാണ് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയെ ഇവര്‍ വിശേഷിപ്പിച്ചത്. ഇതു ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സംഘടിക്കുകയും റിപോര്‍ട്ടറോട് മാപ്പുപറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇതിനു തയ്യാറാവാത്ത റിപബ്ലിക് ടിവി ചാനല്‍ ടീം വിദ്യാര്‍ഥികളെ പേനകൊണ്ട് ആക്രമിച്ചു. ഇത് വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അതേസമയം, വിദ്യാര്‍ഥികള്‍ക്കെതിരേ റിപബ്ലിക് ടിവി എഫ്എആര്‍ പോലിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.