സൈനിക നടപടി പുനരാരംഭിക്കും; കുര്‍ദുകള്‍ക്ക് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍

യുഎസുമായി തുര്‍ക്കിയുണ്ടാക്കിയ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനിടയിലും വടക്കന്‍ സിറിയയില്‍ പലയിടത്തും ഏറ്റുമുട്ടലുകളുണ്ടായി.

Update: 2019-10-19 18:05 GMT

ആങ്കറ: വെടിനിര്‍ത്തല്‍ കരാര്‍ കരാര്‍ കുര്‍ദ് സൈന്യം മാനിക്കുന്നില്ലെങ്കില്‍ വടക്കു കിഴക്കന്‍ സിറിയയിലെ സൈനിക നടപടി പുനരാരംഭിക്കുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. യുഎസുമായി തുര്‍ക്കിയുണ്ടാക്കിയ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനിടയിലും വടക്കന്‍ സിറിയയില്‍ പലയിടത്തും ഏറ്റുമുട്ടലുകളുണ്ടായി. തുര്‍ക്കി അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് കുര്‍ദ് പോരാളികള്‍ക്ക് പിന്‍മാറാനാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്.

ഉര്‍ദുഗാനും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയത്. അതേസമയം, യുഎസുമായി ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ അനുസരിക്കാന്‍ തുര്‍ക്കിക്ക് കഴിയുന്നില്ലെന്ന് സിറിയന്‍ കുര്‍ദ് സൈന്യം ശനിയാഴ്ച വ്യക്തമാക്കി. തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന മേഖലയില്‍നിന്നു കുര്‍ദ് പോരാളികളെ ഒഴിപ്പിച്ച് മേഖലയെ സുരക്ഷിത കേന്ദ്രമാക്കുകയാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്.

Tags:    

Similar News