ഇസ്രായേലിന് നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

Update: 2024-12-31 02:16 GMT

തെല്‍അവീവ്: ഇസ്രായേലിന് നേരെ വീണ്ടും മിസൈല്‍ ആക്രമണം നടത്തി യെമനിലെ ഹൂത്തികള്‍. മധ്യ ഇസ്രായേലിന് നേരെ നടന്ന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബങ്കറുകളിലേക്ക് ഓടിയ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ എത്തുന്നതിന്റെ സൈറണ്‍ കേട്ടതോടെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.


തെല്‍ അവീവ്, റെഷോവറ്റ്, നെസ് സിയോണ, റിഷോണ്‍ ലെസിയോണ്‍, ലോദ്് തുടങ്ങി 20ഓളം പ്രദേശങ്ങളിലാണ് സൈറണ്‍ മുഴങ്ങിയത്. പത്തുലക്ഷത്തോളം പേര്‍ ഇതോടെ ബങ്കറില്‍ ഒളിച്ചു. ബങ്കറില്‍ ഒളിക്കാന്‍ ഓടുകയായിരുന്ന 18 വയസുള്ള ഒരു ജൂത വനിതയെ കാറിടിക്കുകയും ചെയ്തു.

Similar News