എം കെ ഫൈസിയുടെ അറസ്റ്റ്, ഭരണഘടന നല്‍കുന്ന അവകാശങ്ങങ്ങളുടെ നഗ്‌നമായ ലംഘനം : റോയ് അറക്കല്‍

Update: 2025-03-22 14:45 GMT
എം കെ ഫൈസിയുടെ അറസ്റ്റ്, ഭരണഘടന നല്‍കുന്ന അവകാശങ്ങങ്ങളുടെ നഗ്‌നമായ ലംഘനം : റോയ് അറക്കല്‍

തിരുവനന്തപുരം: എം കെ ഫൈസിയുടെ അറസ്റ്റ് ഭരണഘടന നല്‍കുന്ന അവകാശങ്ങങ്ങളുടെ നഗ്‌നമായ ലംഘനമാണന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ പറഞ്ഞു. എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍തിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകളില്‍ മാത്രമാണ് ശിക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തല്‍, മോദി ഭരണകാലത്ത് ഇഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ കൃത്യമായ തെളിവാണ്. കഴിഞ്ഞ 11 വര്‍ഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും പ്രതിപക്ഷ നേതാക്കളെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് തുടരുകയാണ്. അതില്‍ ഒടുവിലത്തേതു മാത്രമാണ് ഫൈസിയുടെ അറസ്റ്റ്ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷിഹാബുദീന്‍ മന്നാനി അധ്യക്ഷത വഹിച്ച ഐക്യദാര്‍ഢ്യ സംഗമത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ കല്ലമ്പലം സ്വാഗതം ആശംസിച്ചു. എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ആദില്‍ അബ്ദുറഹീം (ജില്ലാ ജനറല്‍ സെക്രട്ടറി, വെല്‍ഫയര്‍ പാര്‍ട്ടി), പാച്ചല്ലൂര്‍ അബ്ദുല്‍സലീം മൗലവി (ഖത്തീബ് ആന്‍ഡ് ഖാളി ഫോറം സെക്രട്ടറി), ഇറവൂര്‍ പ്രസന്നകുമാര്‍ (ആര്‍എസ്പി ജില്ലാ സെക്രട്ടറി), അഷ്‌കര്‍ തൊളിക്കോട് (എസ്ഡിടിയു ജില്ലാ പ്രസിഡന്റ്), ഡോക്ടര്‍ നിസാറുദ്ധീന്‍ (മെക്ക ജില്ലാ പ്രസിഡന്റ്), സബീന ലുക്മാന്‍ (വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്), സലിം കരമന (എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി), ഇബ്രാഹിം മൗലവി (എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ്), എസ്ഡിപിഐ ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് സംസാരിച്ചു.

Similar News