പിപിഇ കിറ്റ് ധരിക്കാതെ കൊവിഡ് ബാധിതന്റെ സംസ്‌കാരം; കര്‍ണാടക മുന്‍ മന്ത്രിയുടെ നടപടി വിവാദത്തില്‍
പിപിഇ ധരിക്കാതെ ചടങ്ങില്‍ പങ്കെടുത്ത എംഎല്‍എയെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്
എന്നാല്‍, പിപിഇ കിറ്റ് ധരിക്കാതെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് തെറ്റാണെന്ന് സമ്മതിച്ച യു ടി ഖാദര്‍ എംഎല്‍എ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിനാല്‍ ആര്‍ക്കും കൊവിഡ് പകരില്ലെന്നും പറഞ്ഞു. ജനങ്ങളുടെ ഭീതി അകറ്റാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ മാന്യമായി സംസ്‌കരിക്കാന്‍ കുടുംബാംഗങ്ങള്‍ പോലും മുന്നോട്ടുവരുന്നില്ലെന്നത് എന്നെ ഏറെ വേദനിപ്പിച്ചു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തത് കൊണ്ട് വൈറസ് ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. മൃതദേഹത്തില്‍ നിന്ന് ഒരിക്കലും വൈറസ് പകരില്ല. ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാമെങ്കില്‍ കുടുംബക്കാര്‍ക്കും പങ്കെടുക്കാം. എന്നാല്‍, പിപിഇ കിറ്റ് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
MLA UT Khader flayed for burying Covid victim sans precautions