അല്‍വാര്‍ കൂട്ട ബലാല്‍സംഗക്കേസില്‍ മോദി വൃത്തികെട്ട രാഷ്ട്രീയംകളിച്ചു: മായാവതി

സ്വന്തം ഭാര്യയെ രാഷ്ട്രിയലാഭത്തിനുവേണ്ടി ഉപേക്ഷിച്ച മോദിയ്ക്ക് മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമോയെന്നും മായാവതി ചോദിച്ചു. ബിഎസ്പി നേതാവ് മായാവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിനു പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം.

Update: 2019-05-13 06:16 GMT
ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. ദലിതുകളോടുള്ള മോദിയുടെ കപട സ്‌നേഹം അദ്ദേഹത്തിന് ഗുണം ചെയ്യില്ലെന്നും മായാവതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ആല്‍വാര്‍ കൂട്ടമാനഭംഗത്തെപ്പറ്റി മൗനംപാലിച്ച നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.

സ്വന്തം ഭാര്യയെ രാഷ്ട്രിയലാഭത്തിനുവേണ്ടി ഉപേക്ഷിച്ച മോദിയ്ക്ക് മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമോയെന്നും മായാവതി ചോദിച്ചു. ബിഎസ്പി നേതാവ് മായാവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിനു പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം.

രാജസ്ഥാനിലെ ആള്‍വാറില്‍ യുവതിയെ മാനഭംഗപ്പെടുത്തിയതിനെ അപലപിച്ച മായാവതിയെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് മായാവതി പിന്തുണയ്ക്കുന്നത്. മായാവതി ഒഴുക്കുന്നതു മുതലക്കണ്ണീരാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

മായാവതിയുടെ പിന്തുണയോടെയാണു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. അവിടെയാണ് ഒരു എസ്‌സി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതുകൊണ്ടു ബഹന്‍ജി എന്തുകൊണ്ടു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചില്ലെന്ന് ഉത്തര്‍പ്രദേശിലെ പെണ്‍മക്കള്‍ ചോദിക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ചെയ്തത് 'എന്താണ്, എന്താണ്' എന്നു ചോദിച്ചതു മാത്രമാണ്. 1984ലെ സിഖ് വിരുദ്ധകലാപത്തെക്കുറിച്ചു കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമര്‍ശത്തെക്കൂടി ലക്ഷ്യമിട്ടു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Tags:    

Similar News