വരാണസി: വീടിന് മുകളിലിരുന്ന് കുരങ്ങന്‍ പട്ടം പറത്തുന്ന ദൃശ്യങ്ങള്‍ വീണ്ടും വൈറലാവുന്നു. പട്ടത്തിന്റെ നൂല്‍ കുരങ്ങന്‍ നിയന്ത്രിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാക്കള്‍ പട്ടം പറത്തുന്നതിനിടെ ടെറസിലുണ്ടായിരുന്ന കുരങ്ങന്‍ നൂല്‍ പൊട്ടിച്ച് പട്ടം തന്റെ കൈവശം വയ്ക്കുകയായിരുന്നു. താഴെനിന്നും ആളുകള്‍ ബഹളം ഉണ്ടാക്കിയെങ്കിലും കുരങ്ങന്‍ പട്ടംപറത്തല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കൊവിഡ് കാലത്തെ സംഭവമാണ് ഇതെന്നും ചിലര്‍ പറയുന്നു.ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ റാണി എന്ന കുരങ്ങ് വീട്ടുജോലികള്‍ എടുക്കുന്നതിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.
Full View