കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത ജീവനക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മോന്‍സന്‍ മാവുങ്കലിനെ എറണാകുളം പോക്‌സോ കോടതി വെറുതെ വിട്ടു. കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. 2019ല്‍ ഓഫിസില്‍ വച്ച് പീഡിപ്പിച്ചെന്നാണ് 2021ല്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായപ്പോള്‍ വന്നു തുടങ്ങിയ നിരവധി കേസുകളില്‍ ഒന്നാണ് ഇത്.