പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസ്: ഒന്നാംപ്രതിയെ റിമാന്റ് ചെയ്തു

Update: 2024-01-11 08:56 GMT

കൊച്ചി: മൂവാറ്റുപുഴയില്‍ പ്രവാചകനെ നിന്ദിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസിലെ ഒന്നാംപ്രതിയെ എന്‍ ഐഎ കോടതി റിമാന്റ് ചെയ്തു. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി ജെ ജോസഫിനെ ആക്രമിച്ച കേസിലെ പ്രതി അശമന്നൂര്‍ സ്വദേശി സവാദി(38)നെയാണ് എന്‍ ഐഎ പ്രത്യേക കോടതി 24 വരെ റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ മട്ടന്നൂരിനടുത്തുള്ള പരിയാരം ബേരത്തുനിന്നാണ് സവാദിനെ കസ്റ്റഡിയിലെടുത്തത്. ഇവിടെ വാടക വീട്ടില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന 13 വര്‍ഷത്തിനു ശേഷമാണ് സവാദിനെ പിടികൂടിയത്. 2010 ജൂലൈ നാലിനാണ് സംഭവം. ആദ്യം കേരള പോലിസും പിന്നീട് എന്‍ ഐഎയും അന്വേഷിച്ച കേസില്‍ രണ്ടുഘട്ടമായാണ് വിചാരണ നടത്തിയത്. ആദ്യ 37 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയത്. 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞു. 13 പേരെ കുറ്റക്കാരെന്നു കണ്ടെത്തി. 18 പേരെ വെറുതെവിട്ടു. രണ്ടാംഘട്ടിത്തില്‍ 11 പേരെ വിചാരണ നടത്തി. 2023 ജൂലൈയില്‍ ആറുപേരെ കുറ്റക്കാരെന്ന് വിധിച്ചു. അഞ്ചുപേരെ വിട്ടയക്കുകയും ചെയ്തു.

Tags:    

Similar News