കേരളത്തിലെ പകുതിയിലേറെ സ്ത്രീകള്‍ ഭാര്യയെ തല്ലുന്നത് അംഗീകരിക്കുന്നവര്‍
അമ്മയി അമ്മയോടും ഭര്‍തൃപിതാവിനോടു മോശമായി പെരുമാറുകയും മക്കളെ മര്യദയോടെ വളര്‍ത്താതിരിക്കുകയും ചെയ്യുന്ന ഭാര്യമാരെ തല്ലുന്നതിനെയാണ് കേരളത്തിലെ 52 ശതമാനം സ്ത്രീകളും അംഗീകരിക്കുന്നത്
കോഴിക്കോട്: കേരളത്തിലെ പകുതിയിലേറെ സ്ത്രീകളും ഭര്‍ത്താക്കന്മാര്‍ അവരുടെ ഭാര്യമാരെ തല്ലുന്നത് അംഗീകരിക്കുന്നവര്‍. അമ്മയി അമ്മയോടും ഭര്‍തൃപിതാവിനോടു മോശമായി പെരുമാറുകയും മക്കളെ മര്യദയോടെ വളര്‍ത്താതിരിക്കുകയും ചെയ്യുന്ന ഭാര്യമാരെ തല്ലുന്നതിനെയാണ് കേരളത്തിലെ 52 ശതമാനം സ്ത്രീകളും അംഗീകരിക്കുന്നത്. ദേശീയ കുടുംബ ആരോഗ്യ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. തെലങ്കാനയിലെയും ആന്ധ്രയിലെയും 84 ശതമാനം സ്ത്രീകളും ഭര്‍ത്താക്കന്മാരുടെ അടികിട്ടുന്നത് വിരോധമില്ലാത്തവരാണ്. കര്‍ണാടകയില്‍ 77 ശതമാനം സ്ത്രീകളുടെ അഭിപ്രായവും ഭര്‍ത്താക്കന്മാര്‍ക്ക് അത്യാവശ്യഘട്ടത്തില്‍ ഭാര്യമാരെ അടിക്കാമെന്നു തന്നെ. സര്‍വേ നടന്ന 18 സംസ്ഥാനങ്ങളില്‍ 14 എണ്ണത്തിലെ 30 ശതമാനം സ്ത്രീകള്‍ മാത്രമേ ഭര്‍ത്താക്കന്മാര്‍ തല്ലുന്നതിനെ അംഗീകരിക്കുന്നുള്ളു. മണിപ്പൂര്‍ 66 ശതമാനം.ജമ്മുകശ്മീര്‍ 49, മഹാരാഷ്ട്ര 44, വെസ്റ്റ് ബംഗാള്‍ 42, എന്നിങ്ങനെയാണ് ഭാര്യമാരെ തല്ലുന്നതിനെ അംഗീകരിക്കുന്ന സംസ്ഥനങ്ങളിലെ കുറഞ്ഞ ശതമാനക്കണക്ക്. ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടെ ഭാഗമായി തയ്യാറാക്കിയ ചോദ്യാവലിയില്‍ ഉത്തരമായാണ് സ്ത്രീകളുടെ പ്രതികരണം. ഭര്‍ത്താവിനോട് വിശ്വസ്തയല്ല എന്ന സംശയം തോന്നല്‍, ഭര്‍തൃ രക്ഷിതാക്കളോട് അപമര്യാദയായി പെരുമാറല്‍, ലൈംഗീക വേഴ്ചക്ക് വിസമ്മതിക്കല്‍, ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്ത് പോകല്‍, മക്കളെയും വീടിനെയും അവഗണിക്കല്‍, നല്ല ഭക്ഷണം പാകം ചെയ്യാതിരിക്കല്‍ തുടങ്ങിയ ഭര്‍ത്താക്കന്മാര്‍ക്ക് ദേശ്യംവരാന്‍ ഇടയുള്ളതും അടി കിട്ടാന്‍ സാധ്യതയുള്ളതുമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്ളത്. ഇതില്‍ ഭര്‍തൃ മാതാവിനോടും പിതാവിനോടും മോശമായി പെരുമാറുന്ന ഭാര്യമാരെ അടിക്കുന്നതിനെയാണ് കൂടുതല്‍ സ്ത്രീകളും അംഗീകരിക്കുന്നത്.
മക്കളെ അവഗണിക്കുന്ന അമ്മമാരാണ് അടിമേടിക്കാന്‍ അര്‍ഹരായ രണ്ടാം സ്ഥാനക്കാര്‍.ഭര്‍ത്താവിന്റെ ശാരീരിക ആവശ്യം സാധിപ്പിക്കാതിരിക്കലോ നല്ലഭക്ഷണം പാകം ചെയ്യാതിരിക്കലോ ഒന്നും അടികൊടുക്കേണ്ട ദുസ്വഭാവമായി സ്ത്രീകള്‍ പരിഗണിക്കുന്നില്ല എന്ന സര്‍വേ ഫലം വ്യക്തമാക്കുന്നു. പരപുരുഷബന്ധം പോലും സ്ത്രീകള്‍ അത്ര ഗൗരവത്തില്‍ കാണുന്നില്ല. എന്നാല്‍ ഭര്‍തൃ കുടുംബത്തോടുള്ള മോശം പെരുമാറ്റം ഗുരുതര കുറ്റമായാണ് മിക്കസ്ത്രീകളും കാണുന്നത്. സ്ത്രീകളുടെ ഹിമാചല്‍ പ്രദേശിലെ സ്ത്രീകളാണ് ഭര്‍ത്താവ് തല്ലുന്നതിനെ അംഗീകരിക്കുന്നതില്‍ ഏറ്റവും കുറവ്. 14.8 ശതമാനം സ്ത്രീകള്‍ മാത്രമാണ് കെട്ടിയവന്‍ തല്ലുന്നതിനെ അംഗീകരിക്കുന്നവരായി ഹിമാചല്‍ പ്രദേശിലുള്ളു. സ്ത്രീകളെ സംബന്ധിച്ച് സ്ത്രീകള്‍ തന്നെയാണ് അഭിപ്രായം പറഞ്ഞത് എന്നതിനാല്‍ സര്‍വ്വേഫലം അത്ര വിവാദമാകാനിടയില്ല.