ഇസ്‌ലാമോഫോബിയ മനംമാറ്റി; ഇസ്‌ലാമിക് സ്റ്റഡീസ് എംഎ പ്രവേശനപരീക്ഷയില്‍ ഹിന്ദു യുവാവിനു ഒന്നാംറാങ്ക്
പലരും കരുതുന്നതുപോലെ ഇസ് ലാമിക് സ്റ്റഡീസ് എന്നത് മുസ് ലിംകളെ കുറിച്ചോ ഇസ് ലാം മതത്തെ കുറിച്ചോ മാത്രമുള്ള പഠനമല്ല. അത് ഇസ് ലാമിക നിയമങ്ങളിലൂടെയും അതിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളിലൂടെയുമുള്ള ഒരു ആഴത്തിലുള്ള അധ്യയനമാണെന്നും അദ്ദേഹം തുടര്‍ന്നു. ഭാവിയില്‍ ഹിന്ദു-മുസ് ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യം വളര്‍ത്താന്‍ വേണ്ട പല നയപരിപാടികളും ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടി വരും. അതിന് ഈ മതങ്ങളെ കുറിച്ച്, അവയുടെ സാംസ്‌കാരിക പരിണാമങ്ങളെ കുറിച്ചൊക്കെ ആഴത്തില്‍ അറിവുള്ളവരുടെ സാന്നിധ്യം ഭരണസംവിധാനങ്ങളില്‍ ഉണ്ടാവണം. അതുകൊണ്ടുകൂടിയാണ് സിവില്‍ സര്‍വീസിന് മുമ്പ് ഇസ് ലാമിക് സ്റ്റഡീസ് ഐച്ഛിക വിഷയമായെടുത്തതെന്നും ശുഭം യാദവ് പറഞ്ഞു.
പരീക്ഷയെഴുതിയവരുടെ പട്ടിക പുറത്തിറങ്ങിയ ഉടന്‍ തന്നെ കോഴ്സിന്റെ മേല്‍നോട്ടം വഹിക്കുന്ന സിയുകെ മതപഠന വിഭാഗം മേധാവി പ്രഫ. ഹാമിദുല്ല മരാസി യാദവിനെ അഭിനന്ദിച്ചു.