ഭോപ്പാല്‍: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തി എന്ന കേസില്‍ ഒരു സൈനികനെ കൂടി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ പോസ്റ്റിങ്ങിനുള്ള ഹരിയായ സ്വദേശി രോഹിത് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
പാകിസ്താന വിവരങ്ങള്‍ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്(എംടിഎസ്) ആയി പോസ്റ്റിങ്ങിലുള്ള മറ്റൊരു സൈനികന്‍ രാം സിങിനെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഹണി ട്രാപ്പിലൂടെയാണ് പാകിസ്താന്‍ രണ്ട് പേരെയും കുടുക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐഎസ്‌ഐ നിയന്ത്രിത കാള്‍ സെന്ററുകള്‍ വഴി ഹണി ട്രാപ്പിലൂടെയാണ് സൈനികരെ കുടുക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് യുവതി സൈനികരുമായി ബന്ധം സ്ഥാപിച്ചത്. സൈനികന്റെ പിതാവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.