പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍

Update: 2024-05-10 15:57 GMT

ന്യൂഡല്‍ഹി: പാകിസ്താന്റെ ചാരസംഘടനയായ ഐഎസ് ഐയ്ക്കു വേണ്ടി ചാരപ്പണി നടത്തിയതിന് ഡിആര്‍ഡിഒയുമായി ബന്ധമുള്ള ഗുജറാത്ത് സ്വദേശിയെ അറസ്റ്റ് ചെയ്തു. ബറൂച് ജില്ലയിലെ പ്രവീണ്‍ മിശ്രയെയാണ് ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢിലെ ഐബിഎമ്മില്‍ ജോലി ചെയ്യുന്ന സോണാല്‍ ഗാര്‍ഗ് എന്ന സ്ത്രീയാണെന്ന വ്യാജേന ഐഎസ്‌ഐ ഏജന്റ് ഒരുക്കിയ 'ഹണി ട്രാപ്പിലൂടെയാണ് പ്രവീണ്‍ മിശ്ര ചാരവൃത്തി നടത്തിയതെന്നാണ് പോലിസ് പറയുന്നത്. മിശ്രയെ കുടുക്കാന്‍ വേണ്ടി ഇന്ത്യന്‍ വാട്ട്‌സ്ആപ്പ് നമ്പറും സോണാല്‍ ഗാര്‍ഗിന്റെ വ്യാജ ഫേസ്ബുക്ക് ഐഡിയും ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) നിര്‍മിച്ച ഡ്രോണുകളുടെ വിശദാംശങ്ങളാണ് കൈമാറിയതെന്ന് എഡിജിപി രാജ്കുമാര്‍ പാണ്ഡ്യന്‍ പറഞ്ഞു. മിശ്രയുടെ ഓഫീസ് സെര്‍വറില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായും റിപോര്‍ട്ടുണ്ട്. പാകിസ്ഥാനിലുള്ള ഒരു രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ അയച്ചതായി കണ്ടെത്തിയതായി സിഐഡി അറിയിച്ചു. സായുധ സേന, ഡിആര്‍ഡിഒ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് , മിസൈല്‍ സിസ്റ്റം വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ട് പാകിസ്താന്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന

Full View

ഉദംപൂരിലെ മിലിറ്ററി ഇന്റലിജന്‍സ് നല്‍കിയ സൂചനയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. 'സോണല്‍ ഗാര്‍ഗ്' എന്ന വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കിയ ആള്‍ക്കെതിരേയും പ്രവീണ്‍ മിശ്രയ്‌ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ബറൂച്ചിന് സമീപമുള്ള അങ്കലേശ്വറിലെ ഒരു ഫാക്ടറിയില്‍ സിഎസ്എല്‍ സിഐഡി ക്രൈം നിരീക്ഷണം നടത്തിയിരുന്നു. പ്രവീണ്‍ മിശ്രയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഐപിസി സെക്ഷന്‍ 123, ഐടി ആക്റ്റ്, ഗൂഢാലോചന കുറ്റം എന്നിവ പ്രകാരമാണ കേസെടുത്തത്. രാജ്യത്തെ പ്രതിരോധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയോ അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയോ ഹണി ട്രാപ്പിലൂടെ പാകിസ്താന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Tags:    

Similar News