കുത്തിവയ്പ് തുടങ്ങുന്നതിനു മുമ്പ് 'കൊറോണ രാവണനെ' ചുട്ടെരിച്ച് ബിജെപി ആഘോഷം

Update: 2021-01-16 16:57 GMT

മുംബൈ: കൊവിഡ് 19 വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം രാജ്യവ്യാപകമായി ആരംഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് 'കൊറോണ രാവണനെ' ചുട്ടെരിച്ച് ബിജെപി പ്രവര്‍ത്തകര്‍. മുംബൈയിലെ ഘട്‌കോപാര്‍ പ്രദേശത്താണ് 'കൊറോണ വൈറസ് രാവണന്റെ' ഒരു പ്രതിമ കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടത്തിനു തുടക്കം കുറിക്കുന്നത് ആഘോഷിക്കാനായി പ്രവര്‍ത്തകര്‍ നൃത്തം ചെയ്യുകയും പടക്കം പൊട്ടിക്കുകയും മണ്‍ വിളക്കുകള്‍ കത്തിക്കുകയും ചെയ്തു.

    കൊറോണ വൈറസിനെതിരായ ലോകത്തിലെ ഏറ്റവും വലിയ കുത്തിവയ്പ്പ് കാംപയിന് രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആരംഭിച്ചു. രാജ്യം മുഴുവന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പശ്ചിമ ഘട്‌കോപ്പര്‍ എംഎല്‍എ രാം കദം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീരാമന്‍ ലങ്കയില്‍ നിന്ന് അയോധ്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആഘോഷിച്ചതുപോലെയാണ് ഞങ്ങള്‍ ഇന്ന് ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് പലരെയും സഹായിച്ച കൊവിഡ് യോദ്ധാക്കള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നന്ദി അറിയിക്കേണ്ട സമയമാണിത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ലോകം വളരെയധികം ദുരിതം അനുഭവിച്ചു. സാധാരണ നിലയിലേക്ക് ഉടന്‍ മടങ്ങിവരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mumbai BJP Workers Burn "Coronavirus Raavan" As India Begins Vaccination

Tags:    

Similar News