മുംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടം : ആറ് മരണം, ആഞ്ച് പേര്‍ക്ക് പരിക്ക്

Update: 2021-02-16 04:56 GMT

മുംബൈ: മുംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് മരണം. ഏഞ്ച് പേര്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ മുംബൈ എക്‌സ്പ്രസ്സ് ഹൈവേ കടന്നുപോകുന്ന രായ്ഗഡ് ജില്ലയിലെ കലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തായാണ് അപകടം നടന്നത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഒരും കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് ആദ്യം അപകടം ഉണ്ടായത്. തുടര്‍ന്ന് പിന്നാലെ വന്ന വാഹനങ്ങളും അപകടത്തില്‍ പെടുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. അപകടത്തില്‍പെട്ട വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പിന്നീട് ട്രാഫിക് പോലീസെത്തിയാണ് വാഹനങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പ്രവേശിപിച്ചു. അപകടത്തില്‍ വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം നീക്കംചെയ്യാനും ഗതാഗതം സുഗമമായി പുനരാരംഭിക്കാനുള്ള ശ്രമം തുടരുകയാണ്.




Similar News