ഭാര്യയെ മര്‍ദ്ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും പിഴയും

Update: 2021-10-12 11:57 GMT

പാലക്കാട്: പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും പിഴ ശിക്ഷയും. 40000 രൂപ പിഴയും പ്രതിയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവനുഭവിക്കണം. മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി പ്രത്യേക കോടതിയുടേതാണ് വിധി.

2014 ല്‍ കോഴിക്കുടം സ്വദേശിയായ നിഷയെയെ ഭര്‍ത്താവ് സുന്ദരന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഭിത്തിയില്‍ തലയിടിപ്പിച്ച് കൊല്ലുകയും ചെയ്ത കേസിലാണ് കോടതിയുടെ വിധി.

Tags:    

Similar News