അവിണിശ്ശേരിയില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു; മാതാവിന് ഗുരുതര പരിക്ക്

Update: 2021-09-07 19:29 GMT

തൃശൂര്‍: അവിണിശ്ശേരിയില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷണന്‍ ആണ് മരിച്ചത്. ഭാര്യ തങ്കമണിക്കും ഗുരുതര പരിക്കേറ്റു. ഇരുവരേയും മര്‍ദ്ദിച്ച മകന്‍ പ്രദീപിനെ പോലിസ് കസ്റ്റഡിയിലെടുത്തു. രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. എളാങ്ക് ഉപയോഗിച്ച് ഇരുവരുടെയും പ്രദീപ് തലയ്ക്ക് അടിക്കുകയായിരുന്നു.

പരിക്കേറ്റ് തളര്‍ന്ന ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ രാമകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായാണ് വിവരം.

Tags:    

Similar News