സര്‍വ്വേകള്‍ക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മാധ്യമങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ക്കെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. യുഡിഎഫ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലുള്ള സര്‍വ്വേകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എന്നാല്‍ ഇതൊന്നും വിലപ്പോവില്ലെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന് തുടര്‍ ഭരണമെന്ന മാധ്യമ സര്‍വ്വേകള്‍ വ്യാജമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിംങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സര്‍ക്കാരിന്റെ സ്‌പോണ്‍സേഡ് സര്‍വ്വേകളാണ് ഇതെല്ലാം. ഇത്തരം സര്‍വ്വേകളെ കുറിച്ചോര്‍ത്ത് യുഡിഎഫിന് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ പ്രലോഭിപ്പിച്ചോ, പ്രകോപിപ്പിച്ചോ നടത്തുന്ന സര്‍വ്വേകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.
മാധ്യമങ്ങള്‍ നടത്തുന്ന സര്‍വ്വേകളെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു. 200 കോടിയൂപയുടെ പരസ്യം നല്‍കിയതിന്റെ നന്ദിയാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.