'മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതിന് ആരും വിശദീകരണം ചോദിച്ചിട്ടില്ല'; നേതാക്കളും പ്രവര്‍ത്തകരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും റാഫി പുതിയകടവ്

കെടി ജലിലുമായും മറ്റ് ഇടതു നേതാക്കളുമായാണ് അടുത്ത കാലത്ത് മുഈനലിക്ക് ബന്ധം. പാര്‍ട്ടിയെയും നേതാക്കളെയും തിരുത്താനുള്ള ധാര്‍മ്മികാവകാശം മുഈനലിക്കില്ല. വേണ്ടി വന്നാല്‍ അക്കാര്യങ്ങളൊക്കെ വെളിപ്പെടുത്തും. റാഫി പറഞ്ഞു.

Update: 2021-08-06 08:47 GMT

കോഴിക്കോട്: ലീഗ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിനിടെ പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ തടയുകയും അധിക്ഷേപിക്കുകയും ചെയ്തതിനെ ന്യായീകരിച്ച് റാഫി പുതിയ കടവ്. മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതിന് തന്നോട് ആരും വിശദീകരണമൊന്നും ചോദിച്ചിട്ടില്ല. എന്നാല്‍, ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും റാഫി പറഞ്ഞു.

തന്റെ ചില വാക്കുകള്‍ അതിര് കടന്നെങ്കിലും മുഈനലിയെ തടഞ്ഞതില്‍ കുറ്റബോധമില്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. പാര്‍ട്ടിയെ തകര്‍ക്കാനും താറടിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് മുഈനലി തങ്ങള്‍ നടത്തുന്നത്. മുഈനലിയുടെ പല ദുഷ് ചെയ്തികളെക്കുറിച്ചും പലര്‍ക്കും അറിയാം. അദ്ദേഹം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലാണ്. അതൊന്നും പരിഹരിക്കാന്‍ പാര്‍ട്ടിക്കാവില്ല.

കെടി ജലിലുമായും മറ്റ് ഇടതു നേതാക്കളുമായാണ് അടുത്ത കാലത്ത് മുഈനലിക്ക് ബന്ധം. പാര്‍ട്ടിയെയും നേതാക്കളെയും തിരുത്താനുള്ള ധാര്‍മ്മികാവകാശം മുഈനലിക്കില്ല. വേണ്ടി വന്നാല്‍ അക്കാര്യങ്ങളൊക്കെ വെളിപ്പെടുത്തും. റാഫി പറഞ്ഞു.

Tags:    

Similar News