മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 10, 11, 12, 13 തിയ്യതികളില്‍
വിളംബരം ചെയ്തുകൊണ്ട് കണ്ണൂര്‍ വിളക്കുന്തറ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ 75 വര്‍ഷത്തെ പ്രയാണത്തെ പ്രതീകാത്മകമായി ചിത്രീകരിച്ച് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും 75 വീതം പ്രവര്‍ത്തകന്മാര്‍ പതാകകള്‍ വഹിച്ച് അണിനിരക്കും. ഇസ് ലാമിക കലാരൂപങ്ങളായ ദഫ്, കോല്‍ക്കളി, അറബന മുട്ട് എന്നിവയും പാര്‍ട്ടിയുടെ സമര പോരാട്ടങ്ങളെയും സന്ദേശങ്ങളെയും വിളംബരം ചെയ്യുന്ന ടാബ്ലോകളും ഘോഷയാത്രയിലുണ്ടാവും. കാല്‍ടെക്‌സ് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനു മുമ്പില്‍ ബി പി ഫാറൂഖ് നഗറില്‍ നടക്കുന്ന സപാപനം സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ 10ന് അമാനി ഓഡിറ്റോറിയത്തിലെ വി പി മഹമൂദ് ഹാജി നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 216455 മെമ്പര്‍മാരെ പ്രതിനിധീകരിച്ച് 541 അംഗങ്ങള്‍ പങ്കെടുക്കും. 2023-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും ജില്ലാ കമ്മിറ്റിയെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുക്കും. വൈകീട്ട് അഞ്ചിന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഇ. അഹമ്മദ് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറിമാരായ കെ എം ഷാജി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായി, ജില്ലാ പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദ്,അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജില്ലാ ഭാരവാഹികളായ അഡ്വ. എസ് മുഹമ്മദ്, അഡ്വ. ടി എ തങ്ങള്‍, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹീം മുണ്ടേരി, കെ ടി സഹദുല്ല, അഡ്വ. കെ എ ലത്തീഫ്, അന്‍സാരി തില്ലങ്കേരി പങ്കെടുത്തു.