നാഗ്പൂരില്‍ ഹിന്ദുത്വര്‍ ആക്രമിച്ച മുസ്‌ലിം യുവാവ് മരിച്ചു

Update: 2025-03-22 15:08 GMT
നാഗ്പൂരില്‍ ഹിന്ദുത്വര്‍ ആക്രമിച്ച മുസ്‌ലിം യുവാവ് മരിച്ചു

നാഗ്പൂര്‍: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നടത്തിയ സംഘര്‍ഷത്തിനിടെ ഹിന്ദുത്വ സംഘം ആക്രമിച്ച മുസ്‌ലിം യുവാവ് മരിച്ചു. ഗരീബ് നഗര്‍ സ്വദേശിയായ ഇര്‍ഫാന്‍ അന്‍സാരി(38)യാണ് ചികില്‍സയിലിരിക്കേ മരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു ദിവസമായി ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇര്‍ഫാന്‍ അന്‍സാരി. ഇര്‍ഫാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായും കാല്‍ ഒടിഞ്ഞിരുന്നതായും സഹോദരന്‍ പറഞ്ഞു.

വെല്‍ഡിങ് ജോലിക്കാരനായ ഇര്‍ഫാന്‍ അന്‍സാരി ഇറ്റാഷിയിലേക്ക് പോവാന്‍ ട്രെയ്ന്‍ പിടിക്കാന്‍ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുമ്പോള്‍ തിങ്കളാഴ്ച്ച രാത്രി പതിനൊന്നോടെയാണ് ആക്രമണം നടന്നത്. ഗീതാഞ്ജലി ചൗക്കിനും ഹന്‍സപുരി ഖഡാമിനും ഇടയ്ക്കുള്ള പ്രദേശത്ത് വച്ചാണ് ഹിന്ദുത്വ സംഘം ആക്രമണം നടത്തിയത്. കൂടെയുണ്ടായിരുന്ന യുവാവിനും ആക്രമണത്തില്‍ പരിക്കേറ്റു. ഇയാളും ചികില്‍സയിലാണ്.പരിക്കേറ്റ് റോഡില്‍ കിടന്ന ഇരുവരെയും പോലിസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.20നാണ് ഇര്‍ഫാന്‍ അന്‍സാരി മരിച്ചത്.

അതേസമയം, നാഗ്പൂരില്‍ അക്രമം നടത്തിയവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ആവശ്യമുള്ളപ്പോള്‍ ബുള്‍ഡോസര്‍ കൊണ്ടുവരുമെന്നും ഫഡ്‌നാവിസ് പ്രഖ്യാപിച്ചു.

Similar News