നാര്‍ക്കോട്ടിക് ജിഹാദ്: വര്‍ഗീയ പ്രസംഗത്തിനെതിരേ കേസില്ല; മുസ് ലിം ഐക്യവേദിക്കെതിരേ കേസ്

Update: 2021-09-13 08:37 GMT

കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരേ കാഞ്ഞിരപ്പള്ളിയി ല്‍ മുസ് ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധ പ്രകടനത്തില്‍ പങ്കെ ടുത്തവര്‍ക്കെതിരെ കേസ്. ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന വര്‍ഗീയ പ്രസംഗം നടത്തിയ ബിഷപ്പിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയവര്‍ക്കെതിരേയാണ് കാഞ്ഞിരപ്പള്ളി പോലിസ് കേസെടുത്തത്. കൊവിഡ് പ്രോട്ടോകോള്‍ ലംഗിച്ചെന്ന് ആരോപിച്ചാണ് കേസ്. കണ്ടാലറിയാവുന്ന അമ്പത് പേര്‍ക്കെതിരെയാണ് കാഞ്ഞിരപ്പള്ളി പോലിസ് കേസെടുത്തിരിക്കുന്നത്.

മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം നടന്നത്. മതവിദ്വേ ഷം സൃഷ്ടിക്കുന്ന പാലാ ബിഷപ്പിനെതിരെ കേസെടുത്ത് ജയിലടയ്ക്കുക എന്ന ആവ ശ്യവുമായായിരുന്നു ജനകീയ പ്രതിക്ഷേധം എന്ന ബാനറിലുള്ള പ്രകടനം.

അതേസമയം, വര്‍ഗീയ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെതിരേ കേസെടുക്കാന്‍ തയ്യാറാവാത്ത പോലിസ് നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ-മനുഷ്യാവകാശ സംഘടനകളും വ്യക്തികളുമടക്കം നിരവധി പേര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ബിഷപ്പിനെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. വര്‍ഗീയ പ്രസംഗം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുന്ന പോലിസ് മുസ് ലിം ഐക്യവേദിക്കെതിരേ കേസെടുത്തതും വിവാദമായിട്ടുണ്ട്.

Tags:    

Similar News