ദേശീയ വിദ്യാഭ്യാസ നയം തലമുറയുടെ സമഗ്ര പുരോഗതിക്ക് പര്യാപ്തമല്ല: എന്‍ എം ഹുസയ്ന്‍

കോഴിക്കോട്ട് എസ്ഡിപിഐ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ചര്‍ച്ചയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

Update: 2019-08-02 15:20 GMT

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയം തലമുറയുടെ സമഗ്ര പുരോഗതിക്ക് പര്യാപ്തമല്ലെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ എന്‍ എം ഹുസൈന്‍. കോഴിക്കോട്ട് എസ്ഡിപിഐ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ചര്‍ച്ചയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ആഗോള നിലവാരം ലക്ഷ്യംവയ്ക്കുന്ന നയം ആധുനിക വിദ്യാഭ്യാസ രംഗം പിന്തള്ളിയ കരിക്കുലത്തിന് അമിത പ്രാധാന്യം നല്‍കുകയാണ്. നൈപുണ്യ വികസനത്തിനോ പ്രശ്‌ന പരിഹാരത്തിനോ യാതൊരു പ്രാധാന്യവും നയത്തിലില്ല.

രാജ്യത്ത് പരിഷ്‌കാരങ്ങള്‍ മുകളില്‍ നിന്നു താഴോട്ട് വരികയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സമൂഹത്തിന് മുന്‍ഗണന നല്‍കുന്ന താഴെ നിന്നു മുകളിലേയ്ക്ക് എന്ന നിലയില്‍ പരിഷ്‌കാരങ്ങള്‍ വന്നാല്‍ മാത്രമേ വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്ന ഗുണപരമായ നേട്ടങ്ങള്‍ കൈവരിക്കാനാവൂ. സ്വയം ശാക്തീകരണത്തിന് തലമുറയെ പ്രാപ്തമാക്കുന്നതാവണം വിദ്യാഭ്യാസം. എന്നാല്‍, പുതിയ നയം ഈ വിഷയം അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടതായും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. നയത്തില്‍ പതിയിരിക്കുന്ന ഫാഷിസ്റ്റ് അജണ്ടയെക്കുറിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം പി വി ശുഹൈബ് വിശദീകരിച്ചു. കാവിവല്‍ക്കരണം, കോര്‍പറേറ്റ് അനുനയ രീതിയും സ്വകാര്യവല്‍ക്കരണവും, രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതിനുള്ള നിഗൂഢമായ നയങ്ങളും സമീപനങ്ങളും തുടങ്ങി നയത്തിന്റെ ഒളിയജണ്ടകളെ ശുഹൈബ് തുറന്നു കാട്ടി. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മോഡറേറ്ററായിരുന്നു.

എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം കെ ഷഹസാദ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍, സംസ്ഥാന സമിതിയംഗങ്ങളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, യു കെ ഡെയ്‌സി ബാലസുബ്രമഹ്ണ്യന്‍, വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി സംസാരിച്ചു. 

Tags:    

Similar News